EntertainmentRECENT POSTS
ആരാധകരെ വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോണ്‍; മോട്ടിച്ചൂര്‍ ചക്‌നാചൂറിലെ ഗാനം പുറത്ത്
സണ്ണി ആരാധകര്‍ കാത്തിരുന്ന ‘മോട്ടിച്ചൂര്‍ ചക്നാചൂര്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖി, ആതിയ ഷെട്ടി എന്നിവരാണ് മോട്ടിച്ചൂര്‍ ചക്നാചൂരിലെ പ്രധാന കഥാപാത്രങ്ങള്‍. സണ്ണി ലിയോണിന്റെ ഡാന്‍സ് തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ജ്യോതികാ താംഗ്രിയും രാംജി ഗുലാത്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിവാഹിതനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന 36കാരനായ പുഷ്പേന്ദര്‍ എന്ന കഥാപാത്രത്തെയാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിദേശത്ത് പോകാന്‍ എന്തിനും തയ്യാറാകുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ആതിയ അവതരിപ്പിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയും ആതിയ ഷെട്ടിയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News