കണ്ണൂരില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാ കുറിപ്പില്‍ ചില സഹാപാഠികളുടെ പേരുകള്‍; അന്വേഷണം പുരോഗമിക്കുന്നു
കണ്ണൂര്‍: ചക്കരക്കല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാ കുറിപ്പില്‍ ചില സഹപാഠികളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവര്‍ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയില്‍ കയറി. മുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വീട്ടികാര്‍ കതകില്‍ മുട്ടിവിളിച്ചു. എന്നാല്‍, മുറി തുറക്കാതെ വന്നതോടെ കൂടുതല്‍ പരിശോധിച്ചു വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഇരുവരെയുമാണ് കണ്ടത്.
ഉടന്‍ ഇവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.