KeralaNewsRECENT POSTS
കോഴിക്കോട് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടി; തെരച്ചില്‍ പുരോഗമിക്കുന്നു
കോഴിക്കോട്: ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയ്ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. പന്തീരാങ്കാവില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിംഗ് സംഘവും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
രാവിലെ 11.30 ഓടെയാണ് വിദ്യാര്‍ഥിനി പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ഇതുവഴി വന്ന ലോറിക്കാര്‍ വിദ്യാര്‍ഥിനി ചാടുന്നത് കണ്ടു. ഇവരാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. ചാടിയ വിദ്യാര്‍ഥിനിയുടെ പേര് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പോലീസ് ഇത് സംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News