സോഷ്യല്‍ മീഡിയയില്‍ കണ്ട സുന്ദരിക്കുട്ടിയുടെ പിന്നാലെ പോയവര്‍ എല്ലാം ഞെട്ടി! ആരാണ് ആ സുന്ദരിയെന്ന് അറിയേണ്ടേ?
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആ സുന്ദരിക്കുട്ടിയുടെ ചിത്രത്തിന്റെ പിറകെ പോയവരെല്ലാം അമ്പരന്നിരിക്കുകയാണ്. മുടി തോളോടൊപ്പം മുറിച്ച് സ്ട്രെയിറ്റ് ചെയ്ത്, മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് പൂച്ചക്കണ്ണുള്ള ആ സുന്ദരിയെ ആദ്യകാഴ്ചയില്‍ തന്നെ എല്ലാവര്‍ക്കും അങ്ങ് ഇഷ്ടായി.
പക്ഷെ ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോള്‍ നല്ല പരിചയം ഉള്ള മുഖം പോലെ തോന്നി. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം പിടികിട്ടിയതും ആളെ മനസ്സിലായതും. മലയാളത്തിന്റെ യുവനടന്‍ സുദേവ് നായരാണ് ഈ സുന്ദരി. തന്റെ പെണ്‍വേഷത്തിലുള്ള ചിത്രം താരം തന്നെയാണ് പങ്ക്വെച്ചത്. തന്റെ ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറാണോ ഇതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
എം ബി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്നര്‍ എന്ന ചിത്രത്തിലൂടെയാണ് സുദേവ് സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുദേവ് നേടി. പിന്നീട് പൃഥിരാജ് നായകനായി എത്തിയ അനാര്‍ക്കലി, എസ്ര എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാമാങ്കത്തിലും താരം വേഷമിടുന്നുണ്ട്.