EntertainmentNationalNewsNews

അവന്‍ എന്‍റെ വാതിലില്‍ മുട്ടിയവന്‍, അയാള്‍ ഇങ്ങനെ ആയതില്‍ സന്തോഷം: വിശാലിനെതിരെ സുചിത്ര, വിവാദം

ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്.

ഇതിന് പിന്നാലെ നാടന്‍റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചയാണ് ഉടലെടുത്തത്. പലരും വിശാലിന് അതിവേഗം സുഖമാകട്ടെ എന്ന് ആശംസകളും മറ്റും നേര്‍ന്നു. എന്നാല്‍ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് ഗായിക സുചിത്ര പ്രതികരിച്ചത്. വിശാല്‍ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്‍റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് എന്നും സുചിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. 

വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്. അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തന്‍റെ വാതിലിൽ മുട്ടിയിരുന്നുവെന്നാണ് പറയുന്നത്. 

അവൾ പറഞ്ഞു, “നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്‍റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.

പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാൻ സമ്മതിച്ചില്ല. അവൻ വൈൻ കുപ്പി എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു, കുപ്പി ഗൗതം മേനോന്‍റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആരാധകരും സഹപ്രവർത്തകരും വിശാലിന്‍റെ സുഖം പ്രാപിക്കാൻ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട് 

അതേ സമയം വിശാലിന്‍റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതോടെ വിശാലിന്‍റെ മനേജര്‍ ഹരികൃഷ്ണന്‍ ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. കടുത്ത വൈറൽ പനിയെ തുടര്‍ന്ന് വിശാല്‍ കുറച്ച് ദിവസമായി ബെഡ് റെസ്റ്റിലാണ്. അവിടെ നിന്നും അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിനാണ് പരിപാടിക്ക് എത്തിയത് എന്നാണ് മാനേജര്‍ പറയുന്നത്. 

ഒപ്പം അപ്പോളോ ആശുപത്രിയിലെ ഡോ.വിഎസ് രാജ്കുമാര്‍ വിശാലിന് വിശ്രമം നിര്‍ദേശിച്ച കുറിപ്പും മനേജര്‍ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. വിശാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയും മാനേജര്‍ നിഷേധിച്ചു. വിശാല്‍ വീട്ടില്‍ തന്നെയാണെന്നും അധികം വൈകാതെ ഭേദപ്പെട്ട് സിനിമയിലേക്ക് മടങ്ങുമെന്നും മാനേജര്‍ അറിയിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker