വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.ഐയുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
ഇടുക്കി: വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ. അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസീക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മരിക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സഹപ്രവര്‍ത്തകരുടെ മാനസീക പീഡനവും ജോലി സമ്മര്‍ദ്ദവുമാണ് അനില്‍കുമാറിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നിരിന്നു.
കൃത്യമായി അവധിയൊന്നും ലഭിച്ചിരുന്നില്ലെന്നും അമ്മയ്ക്ക് അസുഖം വന്നിട്ടും ലീവ് അനുവദിച്ചില്ലെന്നും ആരോപിച്ച് അനില്‍കുമാറിന്റെ സഹോദരന്‍ സുരേഷ് കുമാര്‍ രംഗത്തുവന്നു. ക്യാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുമതലയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അനധീകൃതമായി രാധാകൃഷ്ണന്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതില്‍ അന്വേഷണം വേണമെന്നും കുറിപ്പില്‍ അനില്‍കുമാര്‍ വ്യക്തമാക്കുന്നു.
ഇന്നലെയാണ് വാഴവര ചെള്ളേടത്ത് സി.കെ. അനില്‍കുമാറിനെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മലാസിറ്റി കവുന്തിക്കടുത്തുള്ള കാട്ടിലെ പാറപ്പുറത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച്ച സഹോദരന്റെ വീട്ടിലെത്തിയ അനില്‍ തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും സ്വന്തം സ്ഥലം പണയം വെച്ച് ബാധ്യതകള്‍ തീര്‍ക്കുന്ന കാര്യവും സംസാരിച്ചിരുന്നു. ബുധനാഴ്ച്ച അനിലിനെ കാണാതായി. തുടര്‍ന്ന് കട്ടപ്പന പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. നിര്‍മലാസിറ്റിക്കു സമീപം അനിലിനെ കണ്ടതായി നാട്ടുകാരില്‍ നിന്നുലഭിച്ച സൂചനയെത്തുടര്‍ന്നു പോലീസ് നടത്തിയ തെരച്ചിലില്‍ പാറപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.