
കൊല്ലം: കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്.
നീരാവിൽ സ്വദേശികളായ ശബരിനാഥ് (21), ആരോമൽ (21), പെരുമൺ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികൾ. 48 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ നടപടിയുടെ ഭാഗമായി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 360 എൻഡിപിഎസ് (NDPS) കേസുകൾ രജിസ്റ്റർ ചെയ്ത് 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കേസുകളിൽ 378 പേർ പ്രതികളായി. ഇവരിൽ 17 പേർ ഒളിവിലായിരുന്നു, അവരെ തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.മൊത്തത്തിൽ 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാൻ എക്‌സൈസ് സേനയ്ക്ക് കഴിഞ്ഞു.
മാർച്ച് 5 മുതൽ 12 വരെ നീണ്ടുനില്ക്കുന്ന ക്യാമ്പെയ്ൻ എന്ന നിലയിൽ 2181 പരിശോധനകൾ എക്‌സൈസ് സംഘം നടത്തിയതായും, മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
21,389 വാഹനങ്ങൾ പരിശോധിച്ചു,ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങൾ പിടികൂടി വ്യത്യസ്തയിടങ്ങളിൽ പരിശോധന – 602 സ്കൂൾ പരിസരങ്ങൾ, 152 ബസ് സ്റ്റാൻഡുകൾ, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷനുകൾ
എക്‌സൈസ് സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും, അതിർത്തികളിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ:
-56.09 ഗ്രാം എംഡിഎംഎ
-23.11 ഗ്രാം മെത്താഫിറ്റാമിൻ
-10.2 ഗ്രാം ഹെറോയിൻ
-4 ഗ്രാം ചരസ്
-2.05 ഗ്രാം ഹാഷിഷ്
-23.7 ഗ്രാം ഹാഷിഷ് ഓയിൽ
-77.8 കിലോ കഞ്ചാവ്
-43 കഞ്ചാവ് ചെടികൾ
-96 ഗ്രാം കഞ്ചാവ് ഭാംഗ്
-കഞ്ചാവ് ബീഡികൾ
അബ്കാരി, പുകയില കേസുകളും കണ്ടെത്തി
പുലരിച്ച 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കണ്ടെത്തിയതായും 10,430 ലിറ്റർ സ്പിരിറ്റ്, 101.8 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു. എക്‌സൈസ് സേനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും, സംസ്ഥാനത്ത് ലഹരിക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.