‘ഞാന്‍ മരിച്ചു, എനിക്ക് ലീവ് അനുവദിക്കണം’ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ലീവ് അനുവദിച്ച് പ്രിന്‍സിപ്പാള്‍!
ലക്‌നൗ: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ അപേക്ഷ, ലീവ് ലെറ്റര്‍ വായിച്ച് പോലും നോക്കാതെ അവധി അനുവദിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ലീവ് ലെറ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 20നായിരുന്നു സംഭവം. ലീവ് ലെറ്ററില്‍ ഓഗസ്റ്റ് 20 രാവിലെ പത്തു മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്. ലെറ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിദ്യാര്‍ത്ഥിക്ക് സംഭവിച്ച പിഴവിനെ കുറിച്ച് പറയുന്നതിലും അധികം ആളുകള്‍ വിമര്‍ശിക്കുന്നത് പ്രിന്‍സിപ്പാളിന്റെ അശ്രദ്ധയെക്കുറിച്ചാണ്. ലെറ്റര്‍ എഴുതിയ കുട്ടിയുടെ കൂട്ടുകാര്‍ ലെറ്റര്‍ കാണാന്‍ ഇടയായതോടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.