ന്യൂമാഹി: ശനിയാഴ്ച പുലര്‍ച്ച വീട്ടില്‍ നിന്നു മോഷണംപോയ നാലര പവന്‍ തൂക്കം വരുന്ന താലിമാല ചൊവ്വാഴ്ച അതെ വീടിന്റെ വരാന്തയില്‍ നിന്നും കണ്ടെത്തി. ന്യൂ മാഹി എടന്നൂര്‍ ശ്രീനാരായണ മഠത്തിനടുത്ത ആത്മേയത്തില്‍ ഷിബിലയുടെ സ്വര്‍ണ മാലയാണ് ശനിയാഴ്ച പുലര്‍ച്ച നഷ്ടപ്പെട്ടതും തുടര്‍ന്ന് ചെവ്വാഴ്ച വീടിന്റെ വരാന്തയില്‍ നിന്നും കണ്ടെത്തിയതും.
ഒപ്പം നഷ്ടമായ മൊബൈല്‍ ഫോണും തിരികെ കിട്ടി. കിടപ്പുമുറിയിലെ മേശ വലിപ്പില്‍ മാല അഴിച്ചുവെച്ച് വാതില്‍ അടച്ച് വീട്ടമ്മ പ്രഭാത സവാരിക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചുവന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ വരാന്തയില്‍ മാല കാണുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News