EntertainmentKeralaNewsNews
നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ അന്തരിച്ചു
ഗുരുവായൂർ : നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം
ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരുന്നു.
ഭാര്യ അംബിക. മക്കൾ അനിത, അനിൽ. ചലച്ചിത്ര രംഗത്തെ പ്രമുഖർ സുനിൽ ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.
സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ. എന്നാണ് സുനിൽ ഗുരുവായൂരിന്റെ വേർപാടിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News