കണ്ണൂര്‍: പിഞ്ചുകുഞ്ഞിനുനേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. കണ്ണൂര്‍ കണിച്ചാറില്‍ ഒരു വയസുള്ള പെണ്‍കുട്ടിക്ക് നേരെയായിരുന്നു രണ്ടാനച്ഛനായ രതീഷിന്റെ അതിക്രമം.
രതീഷിന്റെ മര്‍ദനത്തില്‍ കുഞ്ഞിന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് തൊട്ടടുത്ത ദിവസങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ സംഭവത്തില്‍ കേളകം പോലീസ് അന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പാണ് രതീഷ് കുഞ്ഞിന്റെ അമ്മയെ വിവാഹം കഴിച്ചത്. കുട്ടിയെ തനിക്ക് വേണ്ട എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News