FeaturedHome-bannerKeralaNews

 SSLC Result : എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ

തിരുവനന്തപുരം: ഈ വർഷത്തെ  എസ്എസ്എൽ‍സി പരീക്ഷ (sslc result 2022) ഫലം ഇന്ന് (ജൂൺ 15) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (v sivankutty) പ്രഖ്യാപിക്കും. നാല് മണി മുതൽ ഫലം വെബ്സൈറ്റുകളിലും ലഭ്യമാകും. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടത്തുക. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.

കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം. കഴിഞ്ഞ വർഷത്തെ ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് ഇത്തവണ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ഇത് വിജയശതമാനത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു ഇത്തവണ എസ് എസ് എൽസി പരീക്ഷ നടന്നത്. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷക്കെത്തിയത്. പരീക്ഷ പൂർത്തിയായി ഒന്നരമാസം പൂർത്തിയാകുമ്പോഴാണ് ഫലപ്രഖ്യാപനം. ജൂൺ 15നകം എസ് എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചരിത്ര വിജയം ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് എല്ലാവരും.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022‘എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

എസ്.എസ്.എൽ.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in, ടി.എച്ച്.എസ്.എൽ.സി.: www.thslcexam.kerala.gov.in, എ.എച്ച്.എസ്.എൽ.സി.: www.ahslcexam.kerala.gov.in. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു Saphalam 2022, PRD Live എന്നീ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തും ഫലം അറിയാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button