InternationalNews

ശ്രീലങ്കൻ രാഷ്ട്രപതി കൊട്ടാരത്തിൽ യുവതിയുടെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങൾ വൈറൽ

കൊളംബോ: 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ദൗർലഭ്യം, രാജിവച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് പലായനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റായ റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. 

ദ്വീപ് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ട്, പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രതിഷേധക്കാര്‍ കൈയ്യേറിയിരിക്കുകയാണ്. നിരവധി പ്രതിഷേധക്കാർ സർക്കാർ കെട്ടിടത്തിൽ പ്രവേശിച്ച് നീന്തൽക്കുളത്തിൽ ആസ്വദിക്കുകയോ മുറികൾ കൈവശപ്പെടുത്തുകയോ ചെയ്തത് ഇതിനകം വൈറലായിട്ടുണ്ട്.

ഇതിനിടയിൽ, മധുഹാൻസി ഹസീന്തര എന്ന സ്ത്രീ കൊളംബോയിലെ രാഷ്ട്രപതിയുടെ വസതി സന്ദർശിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടയില്‍, ഒരു വിനോദസഞ്ചാരിയെപ്പോലെ ശ്രീമതി ഹസീന്തര രാഷ്ട്രപതിയുടെ കൊട്ടാരം സന്ദർശിച്ചതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

ജൂലൈ 12 ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ യുവതി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. കൊളംബോയിലെ പ്രസിഡന്റിന്‍റെ വസതിയില്‍, എന്നാണ് ഈ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 26 ഫോട്ടോകളിൽ ശ്രീമതി ഹസീന്തരയെ കിടക്കയിലും കസേരകളിലും സോഫകളിലും കാറിനടുത്തും പുൽത്തകിടിയിലും ഇരിക്കുന്നതും, പോസ് ചെയ്യുന്നതും കാണിക്കുന്നു. 

എന്നാല്‍ ഈ ഫോട്ടോഷൂട്ടിനെതിരെ സമ്രിശ്രമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഒരു രാജ്യത്തിന്റെ പ്രതിസന്ധിയുടെ നടുവിൽ സ്വയം എങ്ങനെ ഫോട്ടോഷൂട്ട് നടത്താന്‍ എങ്ങനെ തോന്നി തുടങ്ങിയ കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്. 

നിങ്ങൾ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകണം,” ഒരാള്‍ കമന്‍റ് എഴുതി. “ശ്രീലങ്കയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമാണ് പ്രസിഡന്‍റിന്‍റെ വീട്” മറ്റൊരു ഉപയോക്താവ് പറഞ്ഞു.

https://m.facebook.com/story.php?story_fbid=pfbid0vxWKBhR4Ya8CG4YY8SvE1FHx43GyCanSpXGoEzQvWDFwEDLL7jsti9v6TPPdeYj8l&id=100011993682261

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker