EntertainmentNews
‘വെറുതെയല്ല മാവേലിക്കര ഒരിക്കലും നന്നാകാത്തത്’ ശ്രീയ രമേശിന്റെ പരാതിക്ക് ഉടനടി പരിഹാരവുമായി പോലീസ്
വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്, നടി ശ്രീയ രമേശ് കടകളുടെ അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് കുറിച്ച വാക്കുകളാണിത്. മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
മാന്നാര്‍, കായംകുളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലേയ്ക്കുള്ള വിവരങ്ങള്‍ നല്‍കുന്ന ദിശ സൂചക ബോര്‍ഡ് കാണാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു കടകളുടെ അനധികൃത നിര്‍മാണം. എന്നാല്‍ ശ്രീയയുടെ പരാതി കണ്ട മാവേലിക്കര പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
‘ഇതാ നമ്മുടെ മാവേലിക്കര പൊലീസ് …ഇതാവണം നമ്മുടെ പൊലീസ്’, ദിശാസൂചക ബോര്‍ഡിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രീയ കുറിച്ചു. പൊലീസിന്റെ പെട്ടന്നുള്ള നടപടിയില്‍ പ്രശംസനീയമാണെന്നും നടി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News