മഞ്ജു വാര്യരെ ഇഷ്ടം, ഒപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്
മഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അവസരത്തിൽ മഞ്ജുവിനെ കുറിച്ച് ശ്രീശാന്ത്(sreesanth) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്നും താരത്തെ തനിക്ക് ഏറെയിഷ്ടമാണെന്നും ശ്രീശാന്ത് പറഞ്ഞു. ലുലു മാളിൽ വച്ചുനടന്ന പരിപാടിയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
‘മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം ശ്രീശാന്ത് പറയുന്നു. താരത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.
മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
അതേസമയം, അടുത്തിടെ ആയിരുന്നു ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം.
ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍(2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി.
ടെസ്റ്റ് ടീമിലെത്തുന്നതിന് മുമ്പെ ഏകദിനത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ശ്രീശാന്ത് 2005ല്‍ ശ്രീലങ്കക്കെതിരെ ആണ് ഏകദിന ടീമില്‍ അരങ്ങേറിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീശാന്തിന്‍റെ അവസാന ഏകദിനവും.