പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് 9rss leader) ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. സദ്ദാം ഹുസൈൻ, അഷ്ഫാഖ്, അഷ്റഫ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.
അതേസമയം കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News