സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യം തോന്നുന്നത് എപ്പോഴൊക്കെ? തുറന്നെഴുത്തുമായി ശ്രീലക്ഷ്മി അറയ്ക്കല്‍
കോട്ടയം: സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യം വരുന്ന സമയങ്ങളെ കുറിച്ചും ആര്‍ത്തവ സമയത്തെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചും തുറന്നെഴുതി ശ്രീലക്ഷ്മി അറയ്ക്കല്‍. അവളുടെ പാര്‍ട്ടണറെ സെക്‌സി ആയി കാണുന്ന സമയത്തും പാര്‍ട്ടണറുടെ നഗ്‌നമായ ഫോട്ടോകള്‍ കാണുന്ന സമയത്തും അപ്രതീക്ഷിതമായ് ലൈംഗീകത നിറഞ്ഞ വീഡിയോ ക്ലിപ്പിങ്ങ് കാണുന്ന സമയത്ത് ഒക്കെ സെക്‌സ് ചെയ്യാന്‍ ഉളള ചെറിയ മൂഡ് വരാമെന്ന് ശ്രീലക്ഷ്മി പറയുന്നു.
ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പിരീയിഡ്‌സും സ്വയംഭോഗവും.
ആര്‍ത്തവ സമയത്ത് ഒട്ടനവധി ഹോര്‍മോണുകളുടെ ഫലമായി ഒരുപാട് വ്യത്യസ്തതയുളള സ്വഭാവം സ്ത്രീകള്‍ കാണിക്കാറുണ്ട്.
ഇതുമായ് ബന്ധപ്പെട്ടു വന്ന കുറച്ച് ചോദ്യങ്ങളം എന്റെ അനുഭവങ്ങളില്‍ നിന്നുളള വിശദീകരണവും താഴെ കൊടുത്തിരിക്കുന്നു.
സ്ത്രീക്ക് മൂഡ് വരുന്നത് എപ്പോള്‍ ഒക്കെ?
1.അവളുടെ പാര്‍ട്ടണറെ സെക്‌സി ആയി കാണുന്ന സമയത്ത് /
പാര്‍ട്ടണറുടെ നഗ്‌നമായ ഫോട്ടോകള്‍ കാണുന്ന സമയത്ത്, അപ്രതീക്ഷിതമായ് ലൈംഗീകത നിറഞ്ഞ വീഡിയോ ക്ലിപ്പിങ്ങ് കാണുന്ന സമയത്ത് ഒക്കെ സെക്‌സ് ചെയ്യാന്‍ ഉളള ചെറിയ മൂഡ് വരാം.
2.സാധാരണയായി ഓവുലേഷന്‍ നടക്കുന്ന സമയത്ത് അതായത് ആര്‍ത്തവചക്രത്തിന്റെ നടുഭാഗത്ത് (ആര്‍ത്തവത്തിന്റെ 13-19 ദിവസങ്ങളില്‍)എത്തുമ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകാം.
ഇത് ശമിപ്പിക്കാനായി ചെറിയ മുത്തുകള്‍ വെച്ച അണ്ടര്‍വെയറുകള്‍ വിപണിയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.
ഓവുലേഷന്‍ സമയത്താണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വയംഭോഗം ചെയ്യുന്നത് എന്ന് സര്‍വേകളും ചൂണ്ടികാണിക്കുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില സമയങ്ങളില്‍ വികാരങ്ങള്‍ വരാം.
1 ബൈക്കില്‍ യാത്ര പോകുന്ന ചില വേളകളില്‍ വരാം ; ഇരിക്കുമ്പോഴുളള കംഫര്‍ട്ടും റോഡിലെ കുണ്ടും കുഴിയും അനുസരിച്ച് മൂഡിന്റെ അളവും മാറും.
2 ചില ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ വൈമ്പ്രേറ്റ് ചെയ്യും.അപ്പോഴും ഇത്തരം മൂഡ് തലപൊക്കാം.
3 കാല് രണ്ടും ആട്ടുകയോ കുലുക്കുകയോ ചെയ്യുന്ന ചില വേളകളില്‍ മൂഡ് വരാം.
ഇതൊക്കെ എഴുതിയത് കണ്ട് ‘ഹൊ അവള്‍ കടി മൂത്ത് നിക്കുകയാണ്’ എന്ന് കരുതി അവളുടെ സമ്മതമില്ലാതെ അവളുടെ അടുത്ത് തോണ്ടാന്‍ ചെന്നാല്‍ കു…
അല്ലേല്‍ വേണ്ട കുണ്ടി ചവിട്ടി തകര്‍ക്കും.
ആര്‍ത്തവ സമയത്തും ചിലപ്പോള്‍ ഇത്തരം വികാരങ്ങള്‍ ഭയങ്കരമായ് ഉണ്ടാകാം.
എന്നാല്‍ പാഡ് ഉപയോഗിക്കുന്ന വ്യക്തിക്ക് ഈ സമയത്ത് യോനിയില്‍ കൈകടത്താന്‍ മടി ആയിരിക്കും.
കാരണം ആകെ രക്തം ആയിരിക്കും.
എന്നാല്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നത് വഴി യോനിയില്‍ നിന്ന് ബ്ലഡ് ഒന്നും പുറത്തേക്ക് വരുന്നില്ല.
ഇതിനാല്‍ തന്നെ ആര്‍ത്തവ സമയത്തും യോനിയുടെ പുറംഭാഗം (external ) സാധാരണപോലെ തന്നെ ആയിരിക്കും.
ആയതിനാല്‍ തന്നെ ക്ലിറ്റോറിസ്ല്‍ വട്ടത്തിലും നീളത്തിലും ഒക്കെ തഴുകി സൂപ്പറായി രതിമൂര്‍ച്ഛയില്‍ എത്താവുന്നതാണ്.
ആര്‍ത്തവസമയത്തുളള ചില മൂഡ് സ്വിങ്ങുകള്‍, വേദനകള്‍ ഒക്കെ കുറച്ചധികം അകറ്റി നിര്‍ത്താന്‍ ആര്‍ത്തവസമയത്തെ സ്വയംഭോഗം കൊണ്ട് സാധിക്കും എന്നാണ് എന്റെ വ്യക്തിപരമായ കണ്ടുപിടുത്തം.
ഈ മെന്‍സ്ട്രുവല്‍ കപ്പ് കൊണ്ടുളള ഓരോരോ ഉപകാരങ്ങളേ…
Have a happy period
Have wndrful orgasms
വാല്‍ : incomplete post ,suggestions are invited