KeralaNews

പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം, ആ തെറി വീരന്‍മാരെല്ലാം നാളത്തെ സജിമോന്മാര്‍; ശ്രീജ നെയ്യാറ്റിന്‍കര

പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം എന്ന് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്‌ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ അടക്കം 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പ്രതികരണം.

പെണ്ണുങ്ങളെ തലങ്ങും വിലങ്ങും വെടി വിളിച്ച് നടക്കുക, ലൈംഗികാധിക്ഷേപം നടത്തുക ഇതൊക്കെയാണ് സി പി ഐ എമ്മിന്റെ സംസ്‌കാരമെന്ന് ശ്രീജ പറയുന്നു. പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി പി ഐ എം എന്ന് മനസ്സിലാക്കാന്‍ അധിക ദൂരം ഒന്നും പോകണ്ടെന്നും കഴിഞ്ഞ കുറച്ചു നാളുകളായി നാളത്തെ മറ്റൊരു സജിമോനായ ആറെജി ലൂക്കോസിന്റെ ചാനല്‍ ചര്‍ച്ചയും അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഒന്ന് കണ്ണോടിച്ചാല്‍ മതിയെന്നും ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

യുവതിയെ കാറില്‍ കയറ്റി മയക്കി കിടത്തി പീഡിപ്പിക്കുക. അവരുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുക. എന്നിട്ടവരുടെ ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുക. ഇത് ചെയ്ത സജിമോന്‍ സി പി ഐ എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാണ്. രണ്ടാം പ്രതി നാസര്‍ ഡി വൈ എഫ് ഐ നേതാവാണ്. ഈ സജിമോന്‍ പുലിയാണ് കേട്ടാ മറ്റൊരു യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിട്ട് ഡി എന്‍ എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടെയാണ്.

എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല പെണ്ണുങ്ങളെ തലങ്ങും വിലങ്ങും വെടി വിളിച്ച് നടക്കുക, ലൈംഗികാധിക്ഷേപം നടത്തുക ഇതൊക്കെയാണ് സി പി ഐ എം സംസ്‌കാരം അഥവാ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി പി ഐ എം എന്ന് മനസ്സിലാക്കാന്‍ അധിക ദൂരം ഒന്നും പോണ്ട. കഴിഞ്ഞ കുറച്ചു നാളുകളായി നാളത്തെ മറ്റൊരു സജിമോനായ ആ റെജി ലൂക്കോസിന്റെ ചാനല്‍ ചര്‍ച്ചയും അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഒന്ന് കണ്ണോടിച്ചാല്‍ മതി.

അനുപമ അജിത് മാരെ പിന്തുണയ്ക്കുന്ന എം എല്‍ എ കെ കെ രമയടക്കമുള്ള ഓരോ സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണം മാത്രം ശ്രദ്ധിച്ചാല്‍ മതി. ആ തെറി വീരന്‍മാരെല്ലാം നാളത്തെ സജിമോന്മാരാണ് എന്ന് നിസംശയം പറയുന്നു. അഥവാ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍. നമ്മുടെ പുരോഗമനമൊക്കെ മികച്ച ഒരിതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button