EntertainmentNews
കോവിഡ് ബാധിതനായ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രോഗമുക്തി നേടുന്നതിനായി മഹാ മൃത്യുഞ്ജയ യാഗം സംഘടിപ്പിച്ച് ആരാധകര്‍
കൊല്‍ക്കത്ത:കോവിഡ് ബാധിതനായ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രോഗമുക്തി നേടുന്നതിനായി മഹാ മൃത്യുഞ്ജയ യാഗം സംഘടിപ്പിച്ച് ആരാധകര്‍. കൊല്‍ക്കത്തയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരം രോഗമുക്തനാകുന്നതുവരെ യജ്ഞം തുടരുമെന്ന് ആരാധകനായ വിജയ് പട്ടോഡിയ പറഞ്ഞു.
താന്‍ കോവിഡ് ബാധിതനായ വിവരം നേരത്തെ അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രോഗ ബാധിതരായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് ബാധിതരായ ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടില്‍ ഐസൊലേഷനില്‍ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News