Home-bannerKeralaNewsRECENT POSTS
ലോക്‌സഭയില്‍ കാശ്മീര്‍ പ്രമേയം വലിച്ച് കീറി പ്രതിഷേധം; രമ്യാ ഹരിദാസും ടി.എന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന
ന്യൂഡല്‍ഹി: ലോക്സഭയില്‍ ജമ്മു കാശ്മീര്‍ പ്രമേയം വലിച്ചുകീറി പ്രതിഷേധിച്ച കേരളാ എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും രമ്യാ ഹരിദാസിനും സ്പീക്കറുടെ ശാസന. രാവിലെ സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തയാണു ശാസിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News