CrimeHome-bannerKeralaNews
സൗമ്യവധം: പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: മാവേലിക്കരയില്‍ വനിതാപ്പോലീസുകാരിയെ സൗമ്യയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് നടപടി.ആലുവ ട്രാഫിക് പോലീസ് സ്റ്റഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു അജാസ്.
കെലാപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തില്‍ 50 ശതമാനത്തിലധികം പൊള്ളലാണ് അജാസിനേറ്റിരിയ്ക്കുന്നത്.ഒന്നിച്ചുള്ള ജീവിതം അസാധ്യമായ സാഹചര്യത്തില്‍ സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് പോലീസിന് മൊഴി നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News