KeralaNews

കേരളത്തിൽ 10 ജില്ലകളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട് ; ജാഗ്രതയിൽ പാലക്കാട്

പാലക്കാട്: സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട്. നിലവിൽ 4.38 ശതമാനമാണ് വൈറസിന്റെ സാന്നിധ്യം. 10 ജില്ലകളിലാണ് നിലവില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികമുള്ളത്‌ പാലക്കാട്ടാണ് 21.43 ശതമാനം. കാസര്‍കോട് 9.52 ശതമാനം, വയനാട് 8.33 ശതമാനം ജില്ലകളിലാണ് പാലക്കാട് കഴിഞ്ഞാല്‍ കൂടുതല്‍ വ്യാപനമുള്ളത്.

എന്നാൽ രണ്ടുമാസം മുമ്പേ കൊറോണ വൈറസിന്റെ അപകടകാരിയായ ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയിരുന്നെന്ന് റിപ്പോര്‍ട്ട്‌. ജില്ലകളില്‍ നിന്നുള്ള മാര്‍ച്ചിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ സാംപിളുകളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. വൈറസിന്റെ ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലാണ്. ഇതിനു വ്യാപനശേഷി കൂടുതലാണ്.

ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്നാ‍ല്‍ അത്‌ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരില്‍നിന്നു പടര്‍ന്നതാകണമെന്നില്ല. വൈറസിനു നിരന്തരം ജനിതകമാറ്റം സംഭവിക്കുമ്പോള്‍, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിനു സമാനമായ വൈറസ് ഇവിടെയും ഉണ്ടായതാവാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ ജനിതകമാറ്റം സംഭവിച്ചതാകും ഇപ്പോള്‍ കണ്ടെത്തിയ വൈറസുകളെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button