CricketNewsSports

ആവേശക്കൊടുമുടി, പാക്കിസ്ഥാനെ തകർത്ത് ദക്ഷിണാഫ്രിക്ക

ചെന്നൈ: ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ കയറാമെന്ന് പാകിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ബാബര്‍ അസമിന്റേയും സംഘത്തിന്റേയും സാധ്യതകള്‍ തുലാസിലായി. ഇന്ന് ഒരു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. മാര്‍ക്കോ ജാന്‍സന് മൂന്ന് വിക്കറ്റുണ്ട്. സൗദ് ഷക്കീല്‍ (52), ബാബര്‍ അസം (50), ഷദാബ് ഖാന്‍ (43) എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. മറുപടി ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 91 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

മോശം തുടക്കമാണ് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. 67 റണ്‍സിനിടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (24), തെംബ ബവൂമ (28) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ റാസി വാന്‍ ഡര്‍ ഡസ്സന്‍ (21) – മാര്‍ക്രം സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഉസാമ മിറിന്റെ പന്തില്‍ ഡസ്സന്‍ പുറത്തായി. ഹെന്റിച്ച് ക്ലാസന്‍ (12), ഡേവിഡ് മിില്ലര്‍ (29), മാര്‍കോ ജാന്‍സന്‍ (20) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഇതിനിടെ മാര്‍ക്രവും ജെറാള്‍ഡ് കോട്‌സീയും (10) പുറത്ത്. ഇതോടെ ദക്ഷിണാഫ്രിക്ക എട്ടിന് 250 എന്ന നിലയിലായി. 

എന്നാല്‍ കേശവ് മഹാരാജ് (7) – ടബ്രൈസ് ഷംസി (4) സഖ്യംദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ലുംഗ് എന്‍ഗിഡി (4) വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് വസീം, ഉസാമ മിര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഹാരിസ് റൗഫ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ജാന്‍സനാണ് ഇരുവരേയും മടക്കിയത്. നാലാം വിക്കറ്റില്‍ ബാബര്‍ – മുഹമ്മദ് റിസ്‌വാന്‍ (27 പന്തില്‍ 31) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ റിസ്‌വാന്‍ ജെറാള്‍ഡ് കോട്‌സീയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. പിന്നീട് പാകിസ്ഥാന്‍ മധ്യനിര ഷംസി തകര്‍ത്തെറിഞ്ഞു. ഇഫ്തിഖര്‍ അഹമ്മദിനെയാണ് (21) ഷംസി ആദ്യം മടങ്ങുന്നത്. പിന്നാലെ ബാബറിനേയും തിരിച്ചയച്ചു. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ അഞ്ചിന് 141 എന്ന നിലയിലായി പാകിസ്ഥാന്‍.

എന്നാല്‍ ഷദാബിനെ കൂട്ടുപിടിച്ച് ഷക്കീല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷദാബിനെ പുറത്താക്കി കോട്‌സീ ബ്രേക്ക് ത്രൂ നല്‍കി. ഷക്കീലിനെ ഷംസിയും മടക്കി. ഷഹീന്‍ അഫ്രീദിയെ കൂടി പുറത്താക്കി ഷംസി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് നവാസിന്റെ 24 റണ്‍സ് 250 കടക്കാന്‍ സഹായിച്ചു. മുഹമ്മദ് വസീമാണ് (7) പുറത്തായ മറ്റൊരു താരം. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button