ന്യൂഡൽഹി: കൊവിഡ് (Covid 19)ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി (Sonia Gandhi)ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു.
രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News