EntertainmentNewsRECENT POSTS

യാത്രയ്ക്കായി ആരും ഊബര്‍ തെരഞ്ഞെടുക്കല്ലേ! മോശം അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂര്‍

ന്യൂഡല്‍ഹി: ഊബര്‍ ടാക്സി യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നുമായിരുന്നു സോനത്തിന്റെ ട്വീറ്റ്.

താന്‍ വിളിച്ച ഊബര്‍ ടാക്സിയുടെ ഡ്രൈവര്‍ യാത്രക്കാരോട് പെരുമാറാന്‍ അറിയാത്തയാളാണെന്നും ഇയാള്‍ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു. എഴുത്തുകാരിയായ പ്രിയ മുള്‍ജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനില്‍ തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയത്.

ജനുവരി ആദ്യം സോനം കപൂര്‍ ബ്രിട്ടീഷ് എയര്‍വൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്സില്‍ നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഞാന്‍ പഠിക്കേണ്ടത് പഠിച്ചു ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്നായിരുന്നു സോനം പ്രതികരിച്ചത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button