ലക്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ മറ്റൊരു വാര്‍ത്തകൂടി പുറത്ത്. 80കാരിയായ അമ്മയെ നാല്‍പ്പതുകാരനായ മദ്യപാനിയായ മകന്‍ ബലാത്സംഗം ചെയ്തു. ലക്കിംപൂര്‍ ജില്ലയിലെ മുഹമ്മേദി പ്രദേശത്ത് ചൊവ്വാഴ്ചയചായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രി കുടിച്ച് ബോധം കെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. 12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ അയല്‍വാസികള്‍ മൂത്തപുത്രനെ അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ നാല്‍പ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് സൂപ്രണ്ട് വിജയ് ദുള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News