CrimeKeralaNewsRECENT POSTS
സ്വത്ത് തര്‍ക്കം; കോതമംഗലത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു
കോതമംഗലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോതമംഗലത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് നാഗഞ്ചേരിയിലാണ് ദാരുണ സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായിനി (61) ആണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാര്‍ വാക്കത്തി കൊണ്ട് കാര്‍ത്ത്യായനിയെ വെട്ടുകയായിരുന്നു. സഹോദരിക്ക് സ്വത്ത് പൂര്‍ണമായും എഴുതി നല്‍കി എന്ന് തെറ്റിധരിച്ച ഇയാള്‍ സ്വന്തം അമ്മയെ ആക്രമിക്കുകയായിരുന്നു.
ഇയാള്‍ സ്ഥിരമായി ഇതും പറഞ്ഞ് വീട്ടില്‍ വഴക്കിടുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല നടത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. തുടര്‍ന്ന് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും എത്തി പരിശോധനകള്‍ നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News