CrimeHome-bannerKeralaNewsRECENT POSTS

മദ്യപിക്കാന്‍ പണം നല്‍കിയില്ല; കോട്ടയത്ത് മകന്റെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം

ചങ്ങനാശേരി: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു. പായിപ്പാട്ടാണ് സംഭവം. വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയാണ്( കുഞ്ഞപ്പന്‍) മരിച്ചത്. പണം നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അച്ഛന്റെ തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തുകയായിരിന്നു. മകന്‍ അനി എന്ന ജോസഫ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണം നടന്ന ദിവസം കുഞ്ഞപ്പന്‍ ബാങ്കില്‍ നിന്നും 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്നും 200 രൂപ വീതം അനിക്കും സഹോദരന്‍ സിബിക്കും കുഞ്ഞപ്പന്‍ നല്‍കി.

എന്നാല്‍ രാത്രിയോടെ വീട്ടിലെത്തിയ അനി വീണ്ടും 100 രൂപ കൂടി ആവശ്യപ്പെട്ട് പിതാവുമായി വഴക്കുണ്ടാക്കുകയായിരുന്നു. കുഞ്ഞപ്പനെ അനി തറയില്‍ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പുലര്‍ച്ചെ വീട്ടില്‍ നിന്നും പുറത്ത് പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ വീട്ടില്‍ ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മരിച്ച നിലയില്‍ കുഞ്ഞപ്പനെ കാണുന്നത്. എന്നാല്‍ ഇയാളുടെ തലയ്ക്ക് പിറകില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker