കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇര പിതാപിനെ വെട്ടിക്കൊന്നു
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. പെര്‍ള സ്വര്‍ഗക്കടുത്ത് ആര്‍ളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണ നായകാ(65)ണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനൊരുന്നതിനിടെ മകന്‍ ഉദയന്‍ അക്രമിക്കുകയായിരിന്നു. ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം ജോലികഴിഞ്ഞെത്തിയ കൃഷ്ണനായകും ഉദയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍ളപദവ് ടൗണില്‍ പോയി തിരിച്ചുവന്ന ശേഷം ഭക്ഷണം കഴിക്കാനൊരുങ്ങിയ കൃഷ്ണനായകിന്റെ കഴുത്തില്‍ ഉദയന്‍ വെട്ടുകയായിരുന്നു. ആഴത്തില്‍ വെട്ടേറ്റ കൃഷ്ണനായക് തല്‍ക്ഷണം മരിച്ചു. മദ്യപാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്.
സംഭവവിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ മദ്യകുപ്പികള്‍ അടുക്കിവെക്കുകയായിരുന്നു ഉദയന്‍. മദ്യപാനം ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഉദയന്‍ പോലീസിനോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഉദയന്‍ നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദയനെ കൂടാതെ പൂര്‍ണിമ എന്ന മകളും കൃഷ്ണനായക്കിനുണ്ട്. ഉദയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.