KeralaTop StoriesTrending

അമ്മയുടെ രണ്ടാം വിവാഹത്തിന് ഹൃദയത്തില്‍ തൊട്ട് മകന്റെ ആശംസ,കല്യാണമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊല്ലം: മാതാപിതാക്കളുടെ പുനര്‍വിവാഹങ്ങള്‍ മിക്കപ്പോഴും മക്കളെ മുറിപ്പെടുത്തിയാണ് കടന്നുപോകുന്നത്. എന്നാല്‍ അമ്മയുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് മകന്‍ എഴുതിയ ആശംസാക്കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.അമ്മയുടെയും വരന്റെയും ചിത്രങ്ങള്‍ സഹിതമാണ് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുലിന്റെ പോസ്റ്റ്‌

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്….കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
അമ്മ?? Happy Married Life..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker