തിരുവനന്തരപുരം: അരുവിക്കരയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിലാണു മകന്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്നാണ് 72 വയസുള്ള നന്ദിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമ്മയെ താനാണു കൊലപ്പെടുത്തിയതെന്നും, മദ്യലഹരിയില്‍ മര്‍ദ്ദിച്ചതാണെന്നും ഷിബു പോലീസിനോടു പറഞ്ഞു. മദ്യപിച്ചെത്തിയതിനു പിന്നാലെ അമ്മയുമായി വഴക്കിട്ടെന്നും പിന്നീടു തല്ലിക്കൊല്ലുകയായിരുന്നെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി.
നന്ദിനിയുടെ മരണം ആദ്യഘട്ടത്തില്‍ സ്വാഭാവികമാണെന്നാണു പോലീസ് കരുതിയത്. എന്നാല്‍ അയല്‍വാസികള്‍ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പോലീസ് ഷിബുവിനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News