മെല്‍ബണ്‍: രോഹിത് ശര്‍മയുടെ കഷ്ടകാലം തുടരുകയാണ്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിനാണ് രോഹിത് പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സ്‌കോട്ട് ബോളണ്ടിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ഇന്നിംഗ്‌സില്‍ ഇതുവരെ 22 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. രോഹിത് ഓപ്പണിംഗ് റോളിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു മെല്‍ബണിലേത്. തന്റെ ഇഷ്ട് പൊസിഷനില്‍ കളിച്ചിട്ടും രോഹിത് റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടു.
മെല്‍ബണ്‍ ടെസ്റ്റിന് മുമ്പ് അവസാനം കളിച്ച 13 ഇന്നിംഗ്‌സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരുതവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. 13 ഇന്നിംഗ്‌സുകളില്‍ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ തിളങ്ങിയതോടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.
ഈ പ്രകടനവുമായി ഇനിയും ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും എത്രയും വേഗം വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് രോഹിത് ചെയ്യേണ്ടതെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ചിലര്‍ താരത്തെ ജസ്പ്രിത് ബുമ്രയോട് താരതമ്യം ചെയ്യുന്നുണ്ട്. ബുമ്ര ഇതുവരെ 25 വിക്കറ്റ് വീഴ്ത്തിയെന്നും അത്രപോലും റണ്‍സെടുക്കാന്‍ രോഹിത്തിന് സാധിക്കുനനില്ലെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് രോഹിത് വിരമിക്കുമെന്ന് ചിന്തിക്കുന്നവരും ഏറെ. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിക്കാം.
ഇന്ന് നന്നായി കളിച്ചുകൊണ്ടിരിക്കുന്ന കെ എല്‍ രാഹുലിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയാണ് രോഹിത് ഓപ്പണറാവുന്നത്. ഫലമോ, രണ്ട് പേര്‍ക്കും തിളങ്ങാനായില്ല. മൂന്നാമനായി കളിച്ച രാഹുലിന് 24 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇടയ്ക്കിടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് തന്നെ താരങ്ങളുടെ ഒഴുക്കിനെ ബാധിക്കും. മെല്‍ബണില്‍ സംഭവിച്ചതും അതുതന്നെയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 46 ഓവറിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ. അവസാന സെഷനിൽ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായത് രണ്ടാം ദിവസം ഇന്ത്യയ്ക്കു തിരിച്ചടിയായി. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയും (നാല്) പുറത്താകാതെനിൽക്കുന്നു. അവസാന ഓവറുകൾ നേരിടാൻ ഇറങ്ങിയ ആകാശ്ദീപാണ് ഇന്ത്യന്‍ നിരയിൽ ഒടുവിൽ പുറത്തായത്. 13 പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുത്തില്ല.
83 പന്തിൽ 35 റൺസെടുത്താണു വിരാട് കോലി പുറത്താകുന്നത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 118 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാൾ 82 റൺസെടുത്തു മടങ്ങി.ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ മൂന്ന്), കെ.എൽ. രാഹുലും (53 പന്തിൽ 21) നേരത്തേ പുറത്തായിരുന്നു. പാറ്റ് കമിൻസാണു രണ്ടു പേരെയും പുറത്താക്കിയത്.
പിന്നാലെയെത്തിയ യശസ്വി ജയ്സ്വാളും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. എന്നാൽ 82 റൺസെടുത്ത ജയ്സ്വാൾ റൺഔട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോർ 154 ൽ നിൽക്കെ കോലിയും 159ൽ ആകാശ്ദീപും വീണു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 474 റൺസെടുത്തു.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിക്കരുത്തിലാണ് ഓസ്ട്രേലിയ വമ്പൻ സ്കോറിലെത്തിയത്. 197 പന്തുകൾ നേരിട്ട സ്മിത്ത് 140 റൺസെടുത്തു. 167 പന്തുകളിലാണ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34–ാം സെഞ്ചറി തികച്ചത്. മൂന്ന് സിക്സുകളും 13 ഫോറുകളും നേടിയ താരം ആകാശ്ദീപിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72) എന്നിവർ ഓസീസിനായി അർധ സെഞ്ചറി നേടി തിളങ്ങി. ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്സ് ക്യാരി (41 പന്തിൽ 31), പാറ്റ് കമിൻസ് (63 പന്തിൽ 49), മിച്ചൽ സ്റ്റാർത്ത് (36 പന്തിൽ 15), നേഥൻ ലയൺ (18 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനങ്ങൾ.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 49 റൺസെടുത്ത ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിൻസിന്റെ മടക്കം. മിച്ചൽ സ്റ്റാർക്ക് ജഡേജയുടെ പന്തിൽ ബോൾഡായി. ആകാശ്ദീപിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പുറത്താകൽ. സ്മിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് ബെയ്ൽസ് ഇളക്കുകയായിരുന്നു.
ആദ്യ ദിനം 89 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും ഓസ്ട്രേലിയയ്ക്കായി കൂട്ടിച്ചേർത്തത്. സാം കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എൽബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 23 ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 122 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ആകാശ്ദീപ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.