അഞ്ചൽ : ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തര (25) യാണ് മരിച്ചത്.
കട്ടിലിൽ കിടക്കുമ്പോഴാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. രാവിലെ യുവതിയെ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വെച്ചും ഉത്തരക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിന് ശേഷം സ്വന്തം വീട്ടിൽ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിച്ചത്. രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത് എന്നാണ് കരുതുന്നത്. സൂരജ് ഭർത്താവും ഒരു വയസുളള ധ്രൂവ് മകനുമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News