KeralaNews

ഡി.വൈ.എഫ്.ഐ സ്മാർട്ട് ഫോൺ വിതരണം ചെയ്തു

ഏറ്റുമാനൂർ:ഡി.വൈ.എഫ്.ഐ കുട്ടിപ്പടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആക്രിചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ സ്മാർട്ട്ഫോൺ വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി നിർവഹിച്ചു.

എസ്.എസ്.എൽ.സി,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സിപിഎം മാന്നാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി റ്റി രാജേഷ് പുരസ്‌കാരം നൽകി ആദരിച്ചു. ബി. എസ്. സി സുവോളജി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി രതീഷ് രത്നാകരൻ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.
പൂർണ്ണമായും കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ കുട്ടിപ്പടി യുണിറ്റ് സെക്രട്ടറി അനൂപ് അധ്യക്ഷനായിരുന്നു.

സിപിഎം കുട്ടിപ്പടി ബ്രാഞ്ച് സെക്രട്ടറി സ:സനീഷ് സ്വാഗതം ആശംസിച്ചു.സിപിഎം മാന്നാനം ലോക്കൽ കമ്മിറ്റിയംഗം പുഷ്പൻ, ഡി വൈ എഫ് ഐ മാന്നാനം മേഖല സെക്രട്ടറി ഫിലിപ്പ് എന്നിവർ അഭിവാദ്യം അർപ്പിച്ചു.കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ നീരജ ഷിബു മുറിച്ചു നൽകിയ മുടി കർഷക തൊഴിലാളി യൂണിയൻ മേഖല കമ്മിറ്റി അംഗം. മഞ്ജു ജോർജ് ഏറ്റു വാങ്ങി.

ഡി വൈ എഫ് ഐ മാന്നാനം മേഖല പ്രസിഡന്റ്‌ അനൂപ് അഷ്‌റഫ്‌, മേഖല ട്രഷറർ ഷിനോ,വൈസ് പ്രസിഡന്റ്‌ ജിഷ്ണു തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടിപ്പടി യൂണിറ്റ് സെക്രട്ടറി ഷിജോ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.ഡി വൈ എഫ് ഐ കുട്ടിപ്പടി യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker