25.8 C
Kottayam
Friday, March 29, 2024

പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ? ബന്ധത്തിന്റെ ആയുസ്സ്അറിയാം

Must read

കൊച്ചി:ഉറക്കം എല്ലാവര്‍ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഓരോരുത്തരും ഉറങ്ങുന്ന രീതി വളരെയധികം വ്യത്യസ്തമായിരിക്കും. എന്നാല്‍ ഓരോരുത്തരും ഉറങ്ങുന്ന രീതിയിലുണ്ട് ചില പ്രത്യേകതകള്‍. അവ എന്തൊക്കെയെന്നത് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പങ്കാളിയോടൊപ്പം നിങ്ങള്‍ ഉറങ്ങുന്ന പൊസിഷന്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

നിങ്ങളുടെ ബന്ധം എത്ര കാലം നിലനില്‍ക്കും, ബന്ധത്തില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം എന്നിവയെല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. എന്തൊക്കെയാണ് ദമ്പതികള്‍ ഉറങ്ങുമ്പോള്‍ ഈ രീതിയില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിയ്ക്കുക

സ്പൂണിംഗ് പൊസിഷന്‍

റിലേഷന്‍ഷിപ്പ് സൈക്കോളജിസ്റ്റ് കോറിന്‍ സ്വീറ്റ് പറയുന്നതനുസരിച്ച്, 18% ദമ്പതികള്‍ മാത്രമാണ് രാത്രിയില്‍ സ്പൂണിംഗ് പൊസിഷനില്‍ ഉറങ്ങുന്നത്. ഈ രീതി അനുസരിച്ച് ഈ സ്ഥാനം ഒരു വ്യക്തിയെ മറ്റൊരാള്‍ സംരക്ഷിക്കുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്. ഇത് കൂടാതെ ഏത് ആപത്തിലും താന്‍ കൂടെയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പൊസിഷന്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

സ്പൂണിംഗ് അല്‍പം വ്യത്യസ്തതയില്‍

സ്പൂണിംഗ് അല്‍പം വ്യത്യസ്തരീതിയില്‍ ആണെങ്കില്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാവുന്നതാണ്. സ്പൂണിംഗില്‍ മുറുകെ പിടിക്കുന്നതിന് പകരം ഇവര്‍ അയഞ്ഞ് കിടക്കുന്നു. ഇവര്‍ എന്തിനേക്കാളും ഉറക്കത്തിന് പ്രാധാന്യം നല്‍കുന്നു എന്നാണ് പറയുന്നത്. എങ്കിലും ഇവര്‍ക്ക് പരസ്പരം സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് വാഗ്ദാനം ചെയ്യുന്നുണ്ട്

ഓടാന്‍ കിടക്കുന്നത് പോലെ

അത്ഭുതപ്പെടേണ്ട, ഇത്തരത്തിലും പലരും ഉറങ്ങാന്‍ കിടക്കുന്നുണ്ട്. ഓടാന്‍ നില്‍ക്കുന്നത് പോലെ കിടക്കുന്നവര്‍ നിരവധിയാണ്. അടിസ്ഥാനപരമായി ഇതിനര്‍ത്ഥം ആദ്യത്തെ വ്യക്തിയെ അവരുടെ ഇഷ്ടത്തിന് വിടുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് എന്ത് കാര്യത്തിനും സ്വയം പര്യാപ്തതയോടെ മുന്നോട്ട് പോവുന്നു എന്നും ഇത് അര്‍ത്ഥമാക്കുന്നു. ഇവര്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്

പിണഞ്ഞ് കിടക്കുന്നത്

നിങ്ങള്‍ പരസ്പരം അഭിമുഖമായി കിടക്കുമ്പോള്‍ പിണഞ്ഞ് കിടക്കാറുണ്ടോ? എങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ്. ഈ ദമ്പതികള്‍ പരസ്പരം വളരെയധികം ഓരോ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്, ഒപ്പം പരസ്പരം ഉറങ്ങാനും ഓരോ കാര്യത്തിനും ആശ്രയിക്കുന്നവരായിരിക്കും. ഒരിക്കലും ഇവര്‍ പിരിയുന്നില്ല എന്നുള്ളതാണ് സത്യം

ഫ്രീ ആയി കിടക്കുന്നത്

നിങ്ങള്‍ പരസ്പരം വളരെയധികം ഫ്രീ ആയി കിടക്കുന്നവരാണെങ്കില്‍ ഇത് നിങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മറ്റേത് പങ്കാളിയാണെങ്കിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നില്ല. ഇത്തരം കാര്യങ്ങള്‍ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും പിരിയുകയില്ല എന്നുള്ളതാണ് സത്യം.

പിരിഞ്ഞ് കിടക്കുന്നത്

നിങ്ങള്‍ പിരിഞ്ഞ് കിടക്കുന്നവരാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. 27 ശതമാനം ദമ്പതികള്‍ ഇതുപോലെ ഉറങ്ങുന്നവരാണ്. ഇത് പുറമേ നിന്ന് നോക്കുമ്പോള്‍ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള മാനസിക അടുപ്പവും ഇല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week