തിരുവനന്തപുരം: കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന്‍ മരിച്ചു. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന്‍ സാരംഗ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
വീടിനു പിന്നില്‍ ഇരട്ട സഹോദരന്‍ സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരംഗ്. ഇതിനിടയിലാണ് എര്‍ത്തുകമ്പയില്‍ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സൗരവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വന്നു നോക്കിയ മാതാപിതാക്കള്‍ കണ്ടത് എര്‍ത്ത്കമ്പിയുടെ മുകളില്‍ വീണ് കിടക്കുന്ന സാരംഗിനെയാണ്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേമല തേമല കെവിഎല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News