ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആറ് പേര് കൂടി മരിച്ചു. ആലപ്പുഴയില്‍ മൂന്നു പേരും കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നിവടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി ലീല, പുന്നപ്ര സ്വദേശി രാജന്, നഗരസഭയുടെ 28-ാം വാര്‍ഡ് സ്വദേശിനി ഫമിന എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളമുണ്ട തരുവണ സ്വദേശി സഫിയയാണ് വയനാട്ടില്‍ മരിച്ചത്. മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാക്കല്‍ സ്വദേശി ജിവൈക്യയാണ് കാസര്‍ഗോട്ട് മരിച്ചത്.