25.2 C
Kottayam
Sunday, May 19, 2024

കൊല്ലം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്

Must read

കൊല്ലം: ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 16 ന് എത്തിയ ഐ എക്സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റിലെ യാത്രക്കാരായ ചന്ദനത്തോപ്പ് കുഴിയം സൗത്ത് സ്വദേശി 40 വയസ് (P23), ചിറക്കര പുത്തന്‍കളം സ്വദേശി 42 വയസ് ( P 24), തൃക്കരുവ സ്വദേശി 30 വയസ് ( P 25) എന്നിവരെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പത്തനാപുരം പിടവൂര്‍ സ്വദേശി 44 വയസ് ( P 26), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി 40 വയസ് ( P 27), പാരിപ്പള്ളി ചാവര്‍കോട് സ്വദേശി 57 ( P 28) എന്നിവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ജില്ലയില്‍ നിലവില്‍ എട്ടുപേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇരുപതു പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ പ്രവേശിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ നിലവില്‍ എട്ടു പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്റ്റുകള്‍ 1032 ഉം സെക്കന്‍ണ്ടറി കോണ്ടാക്റ്റുകള്‍ 794 ഉം ആണ്.

കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്ന ശീലം തുടരണം. അത്യാവശ്യത്തിനല്ലാതെ ഒരു യാത്രയും നടത്തരുത്. സമൂഹ വ്യാപനം തടയാന്‍ ജാഗ്രതയും അച്ചടക്കവും സ്വയം നിയന്ത്രണവും നമുക്കുണ്ടാകണമെന്നും കലക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week