FeaturedKeralaNews

കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നതെന്തിന്? കാരണം കേട്ട് ഞെട്ടി പോലീസ്‌

കൊച്ചി; മറൈന്‍ ഡ്രൈവിലെ എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച്‌ മലയാളികളുടെ കയ്യടി നേടിയ ശിവദാസന്‍ കൊല്ലപ്പെട്ടു. അതേസമയം കൊലയാളിയുടെ മൊഴികെട്ടു പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെയാണു(സുധീര്‍-40) പോലീസ് അറസ്റ്റ് ചെയ്തു. ശിവദാസന്‍ പ്രശസ്തനായതിലുള്ള അസൂയയാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാളുടെ പക്ഷം.

വാര്‍ത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായി. ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പ ത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതു പതിവായിരുന്നു. കോയിവിള സ്വദേശിയാണ് ശിവദാസന്‍. അടുത്തിടെയാണ് ശിവദാസന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മറൈന്‍ ഡ്രൈവില്‍ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനല്‍കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു.

ഇതില്‍ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു.കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലെ അസ്വാഭാവിക മുറിവുകള്‍ പരിശോധനയില്‍ കണ്ടതിനെത്തുടര്‍ന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് അറിയപ്പെടുന്ന രാജേഷ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരനായ ഇയാളും സംഘവുമാണു മറൈന്‍ ഡ്രൈവില്‍ പല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്.

15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ ശിവദാസന്റെ നെഞ്ചില്‍ ശക്തിയായി ചവിട്ടിയതോടെ മുന്‍വാരിയെല്ലുകള്‍ ഒടിഞ്ഞതാണു മരണകാരണമായത്.കൊലപാതക ശേഷം തെളിവുകള്‍ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ മറ്റു ചിലരുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button