News

രാജ്നാഥ് സിംഗ് ആദ്യം ഭരണഘടന പഠിക്കണം; മറുപടിയുമായി യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് മറുപടിയുമായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാജ്നാഥ് സിംഗ് ആദ്യം ഭരണഘടന പഠിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു കേന്ദ്ര ഏജന്‍സിക്കും ഇടപെടാനാകില്ലെന്നും യച്ചൂരി വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേരളസര്‍ക്കാരിന്റെ നടപടി നൂറുശതമാനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു രാജ്‌നാഥ്‌സിംഗ് അഭിപ്രായപ്പെട്ടത്. കേരള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനെതിരെയാണ് സീതാറാം യച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും വിശദീകരണം തേടണം.

ഖേദപ്രകടനത്തിന്‍രെ കാരണങ്ങള്‍ ഇടതുമുന്നണി പരിശോധിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു. കോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ചര്‍ച്ച ആവശ്യമില്ല. ജനശ്രദ്ധ തിരിച്ചുവിടാനുള്ള യു.ഡി.എഫ്.-ബി.ജെ.പി. ശ്രമങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം കൂട്ടിട്ടേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button