KeralaNewsRECENT POSTS

‘മഠത്തിലെ പിന്‍വാതിലിലൂടെ സ്ഥിരമായി കയറിയിറങ്ങുന്ന വികാരിയച്ചന്മാരുടെ ലിസ്റ്റ് വേണോ?’ ഫാ. നോബിളിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ തനികെതിരെ അപവാദ പ്രചാരണം നടത്തിയ ഫാദര്‍ നോബിള്‍ പാറയ്ക്കലിനു മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിസ്റ്റര്‍ ലൂസി ഫാദര്‍ നോബിളിനു മറുപടിയുമായി രംഗത്തെത്തിയത്. മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടിയിലെ ഏതൊക്കെ വികാരിയച്ചന്‍മാര്‍ സ്ഥിരമായി കയറിയിറങ്ങിയിട്ടുണ്ടെന്നും അവരുടെ ലിസ്റ്റ് വേണോയെന്നും സിസ്റ്റര്‍ ചോദിക്കുന്നു. വേണമെങ്കില്‍ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം എന്നും സിസ്റ്റര്‍ ലൂസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫാദര്‍ നോബിളിനെ പരിഹസിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുമാരന്‍ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമ0ങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്.മ0ത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്.കാരക്കാമല മ0ത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ ,മ0ത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.മ0ത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍.? എന്തിനാണ് കാരക്കാമല മ0ത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്…?നോബിളേ പറയണം മറുപടി ?
2018 ഒക്ടോബറില്‍ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് ,ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഞാന്‍ മെയില്‍ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ0ത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു.അതിനും കൂടിയുള്ള പകപോക്കലാണോ ഇത് ? ഭയക്കില്ല നോബിളേ ,തളരില്ല.ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പ0ിപ്പിക്കുന്നതും ,കന്യാമ0ത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും.ലജ്ജതോന്നുന്നു.
ബാക്കി പിന്നീട്…!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker