30 C
Kottayam
Friday, April 26, 2024

താരമായി സിറാജ് മടങ്ങിയെത്തി, ആദ്യം പോയത് അഛൻ്റെ കബറിടത്തേക്ക്

Must read

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഓസ്‌ട്രേലിയയില്‍ ചെന്നെത്തിയ ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടിലേക്ക് തിരിക്കാന്‍ ബിസിസിഐ എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും താരം ഓസ്‌ട്രേലിയയില്‍ തുടര്‍ന്നു.

പിന്നീട് മത്സരത്തിനിടെ താരം ഓസ്‌ട്രേലിയന്‍ കാണികളുടെ വംശീയാധിക്ഷേപത്തിനും ഇരയായി. ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മാപ്പ് പറയേണ്ടി വന്നു. നേരത്തെ അച്ഛന്‍ മരിച്ചപ്പോള്‍ ടീമിനൊപ്പം തുടരാനുള്ള തീരുമാനം സിറാജിനെ ഏറെ വിഷമത്തിലാക്കിയിരുന്നു. എന്നാല്‍ ടീം മൊത്തം സിറാജിനൊപ്പം നില്‍ക്കുകയായിരുന്നു. ഇന്ന് സിറാജ് പര്യടനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.

താരം ആദ്യം പോയത് അച്ഛന്റെ ഖബറിടത്തിലേക്കാണ്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ താരം കാറ് അങ്ങോട്ടേക്ക് വിടുകയായിരുന്നു. ഖബറിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ താരം, പുഷ്പാഞ്ജലി അര്‍പ്പിക്കുകയുമുണ്ടായി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ സിറാജായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച താരം 13 വിക്കറ്റുകളാണ് നേടിയത്. ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week