‘ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല’; റിമി ടോമിക്ക് മറുപടിയുമായി വിധു പ്രതാപ്
സോഷ്യല്‍ മീഡിയയിലും മറ്റു പരിപാടികളിലും സജീവമായ രണ്ട് ഗായകരാണ് വിധു പ്രതാപും റിമി ടോമിയും. ഇപ്പോള്‍ വിധു പ്രതാപിനെ കുറിച്ച് റിമി ടോമി ഇന്‍സ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റും അതിന് വിധു നല്‍കിയ മറുപടിയുമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിധു പ്രതാപ് എന്നു പറഞ്ഞുകൊണ്ടായിരുന്നു റിമി ടോമിയുടെ കുറിപ്പ്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വിധുവിനൊപ്പം നില്‍ക്കുന്ന ചിത്രവും റിമി പങ്കുവെച്ചിരുന്നു.
തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ഒരാളാണ് വിധുവെന്നും എത്ര വഴക്കിട്ടാലും വിധു ഒപ്പമുള്ളത് പോസിറ്റീവ് എനര്‍ജിയാണെന്നും റിമി ടോമി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’ എന്നായിരുന്നു വിധുവിന്റെ മറുപടി.
https://www.instagram.com/p/CQ8lWOOMrsM/?utm_source=ig_web_copy_link
‘വിധു, നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാനും കളിയാക്കാനും, അത് ചിലരോടെ നമുക്ക് പറ്റു. എന്നെ എന്നേക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് നീ. എന്നും ഈ സൗഹൃദമുണ്ടാകണേയെന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു റിമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
റിമി ടോമിയും വിധു പ്രതാപും മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 എന്ന സംഗീത റിയാലിറ്റി ഷോയില്‍ ജഡ്ജസായി എത്തുന്നുണ്ട്. റിയാലിറ്റി ഷോയില്‍ ഇരുവരും പറയുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകാറുണ്ട്. റിമിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ പരിപാടിയിലെ നാല് ജഡ്ജുകളിലൊരാളായ ഗായിക സിത്താര കമന്റുമായെത്തി. ‘ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം, വേഗം തിരിച്ചുവിളിച്ചോ,’ എന്നായിരുന്നു സിത്താരയുടെ കമന്റ്. റിമിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായെത്തിയത്. എക്കാലവും ഈ സൗഹൃദം തുടരാനാകട്ടെയെന്നാണ് മിക്ക കമന്റുകളും.