‘ദിവ്യ സ്പന്ദനയെ എനിക്ക് ലിപ് കിസ് ചെയ്യേണ്ടി വന്നു, പാർട്ടിയിൽ നന്നായി മദ്യപിച്ച് അജിത്ത് ഒരുപാട് കരഞ്ഞു’
ചെന്നൈ:ട്വിറ്ററിലൂടെ കോളിവുഡ് താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് ഗായിക സുചിത്ര സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്നത്. സുചിത്രയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഗായിക കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമയാണെന്ന് മുൻ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു.
അസുഖത്തെ തുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും സത്യമല്ലെന്ന് തുറന്ന് പറഞ്ഞ് സുചിത്ര രംഗത്ത് എത്തി. യാരടി നീ മോഹിനി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കാർത്തിക്ക് കുമാറാണ് സുചിത്രയെ ആദ്യം വിവാഹം ചെയ്തത്.
പിന്നീട് ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ധനുഷ്, തൃഷ തുടങ്ങിയ കോളിവുഡ് താരങ്ങളെ കുറിച്ച് വീണ്ടും വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സുചിത്ര. സിറ്റി ഫോക്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.
ഭർത്താവ് കാർത്തിക്ക് കാരണമാണ് ധനുഷ് പോലുള്ള താരങ്ങളുടെ പാർട്ടികളിൽ തനിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുള്ളതെന്നും അവയിൽ പലതിൽ പങ്കെടുത്തപ്പോഴും മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും സുചിത്ര പറയുന്നു. ഗായികയുടെ വാക്കുകളിലേക്ക്… ‘കാർത്തിക്ക് കുമാറിന്റെ ആദ്യത്തെ ഗേൾഫ്രണ്ട് ആലപ്പാട്ട് ജ്വല്ലേഴ്സ് ഓണറിന്റെ മകൾ റോസ് ആലപ്പാട്ടാണ്. മണിരത്നമാണ് അവർ കണ്ടുമുട്ടാൻ കാരണവും അവരെ ഡേറ്റിങിന് അയച്ചതും.’
സുഹാസിനിയും ഇതുപോലുള്ള കാര്യങ്ങൾ നിരവധി ചെയ്യും. മണിരത്നത്തിന്റെ ഓഫീസിൽ വരെ പാർട്ടി നടക്കാറുണ്ട്. പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ച് ഫങ്ഷന്റെ സ്റ്റേജ് കണ്ടാൽ തന്നെ നോർമൽ ആളുകളെയും കൊക്കെയ്ൻ ഉപയോഗിക്കുന്നവർ ആരാണെന്നും കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും. പ്രൈവറ്റ് ജോക്ക് പോലും സ്റ്റേജിൽ പറയുന്നവരാണ് അവർ. മണിരത്നത്തിന്റെ കണ്ണ് സ്റ്റേജിലാണെങ്കിലും മൈന്റ് വേറെ എവിടെയോ ആണെന്ന് വ്യക്തമാണ് വീഡിയോയിൽ.’
ഞാൻ ഇന്റർവ്യു കൊടുത്തതിന്റെ പേരിൽ ധനുഷോ തൃഷയോ പ്രതികരിച്ചാലോ ട്വീറ്റ് ഇട്ടാലോ എനിക്കൊന്നുമില്ല. ഞാൻ പറഞ്ഞതെല്ലാം 200 ശതമാനം സത്യമായ കാര്യങ്ങളാണ്. അവർ നടത്തുന്ന പാർട്ടികളിൽ അറബിക്ക് ഗേൾസും ചെക്കോസ്ലോവാക്വൻ ഫിഗറൊക്കെയുണ്ടാകും. വിശാൽ ഇവരെയെല്ലാം കൂട്ടികൊണ്ട് വരും. അടുത്തിടെ ഒരു കേൾ ഗേളിനെയും കൊണ്ട് ഓടുന്ന വിശാലിന്റെ വീഡിയോ പുറത്ത് വന്നില്ലേ. ഇതൊക്കെ കൊണ്ടാണ് വിശാൽ വരലക്ഷ്മിയെ വിവാഹം ചെയ്യുന്നത് ശരത്ത് കുമാർ എതിർത്തത്.’
ഇക്കാര്യങ്ങളെല്ലാം ശരത്ത് കുമാറിന് അറിയാം. ആൻഡ്രിയയുടെ കബോടിൽ 200ഓളം ഡയമണ്ട് നെക്ലേസ് എവിടെ നിന്ന് വന്നതാണ്?. വെറുതെ ഒരു റെയ്ഡ് നടത്തി നോക്കൂ ആൻഡ്രിയയുടെ വീട്ടിൽ. ഇതെല്ലാം കാണാം. ഇതെല്ലാം അവർ തന്നെ അവർക്കിടയിൽ ഷോ ഓഫ് നടത്തി കാണിക്കാറുണ്ട്. ഫോട്ടോയെടുത്ത് അയക്കും. എനിക്ക് വന്നു നിനക്ക് വന്നോയെന്ന് ചോദിക്കും അവരുടെ ഗ്യാങ്ങിൽ ഇതെല്ലാം നടക്കാറുണ്ട്.’
സിനിമാ മേഖലയിൽ മുന്നേറാനാണ് ഞാൻ കാർത്തിക്ക് കുമാറിനെ വിവാഹം ചെയ്തത് എന്നാണ് അവരുടെ ധാരണ. പക്ഷെ എന്റേത് അറേഞ്ച്ഡ് മാരേജാണ്. കാർത്തിക്ക് കുമാർ വഴിയാണ് ധനുഷ്, ആൻഡ്രിയ എന്നിവരെയെല്ലാം എനിക്ക് പരിചയം. ബ്രാന്റഡ് വസ്തുക്കൾ ഉപയോഗിക്കാത്തതിന്റെ പേരിൽ ആൻഡ്രിയ പരിഹസിച്ചിട്ടുണ്ട്. ആൻഡ്രിയ അടക്കമുള്ളവരുടെ ട്രൂത്ത ഓർ ഡെയർ ഗെയിം കാരണം ഒരിക്കൽ എനിക്ക് ദിവ്യ സ്പന്ദനയെ ലിപ് കിസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.’
സ്പിന്നിങ് ബോട്ടിൽ ഗെയിം കളിച്ചപ്പോഴായിരുന്നു അത്. അതിനുശേഷം അവരുടെ പാർട്ടികൾക്ക് ഞാൻ പോകാറില്ല. ഏറ്റവും ഡേർട്ടി ഗെയിമുകൾ ഓർഗനൈസ് ചെയ്യുന്നത് ദർശന വിജയ് യേശുദാസാണ്. കുറച്ച് പാർട്ടികളിൽ മാത്രമെ ഇത്രയും നാളിനുള്ളിൽ ഞാൻ പങ്കെടുത്തിട്ടുള്ളു. മിക്ക പാർട്ടികളിൽ നിന്നും അതിവേഗത്തിൽ ഞാൻ തിരിച്ച് വരും. എത്ര ശ്രമിച്ചാലും എന്റെ പാർട്ടി പിക്ച്ചേഴ്സ് ആർക്കും കണ്ടെത്താൻ കഴിയില്ല
കാരണം ഞാൻ അത്തരം പാർട്ടികളിൽ വിരളമായി മാത്രമെ പങ്കെടുത്തിട്ടുള്ളു. ഒരു ചിത്രം ചിലപ്പോൾ കണ്ടെത്താൻ കഴിയും. അത് ഞാനും തലയും (അജിത്ത്) ഒരുമിച്ചുള്ള ചിത്രമായിരിക്കും. അതൊരു വിവാഹവുമായി ബന്ധപ്പെട്ടുള്ള പാർട്ടിയായിരുന്നു. അന്ന് ഞങ്ങൾ അന്താക്ഷരി കളിക്കുകയാണ് ചെയ്തത്. ആ പാർട്ടിയിൽ മദ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. അന്ന് നന്നായി മദ്യപിച്ച് അജിത്ത് ഒരുപാട് കരഞ്ഞു. ഗായത്രി രഘുറാമൊക്കെ പങ്കെടുത്ത പാർട്ടിയായിരുന്നുവെന്നും’, സുചിത്ര പറയുന്നു.