32.4 C
Kottayam
Monday, September 30, 2024

എന്നെ വേദനിപ്പിച്ച ആർട്ടിക്കിളുകൾ അന്ന് വന്നു; എത്രയോ കാലം എനിക്കാ സംശയമുണ്ടായി; ജ്യോത്സ്ന

Must read

കൊച്ചി:സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന. ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റായ ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ യുവത്വത്തിന്റെ ഹരമായി ജ്യോത്സ്നയുടെ ശബ്ദം മാറി. സ്വപ്നക്കൂട്, നമ്മൾ തുടങ്ങിയ സിനിമകളിലെ ​ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തു. പുതിയ ​ഗായകർക്ക് വലിയ അവസരങ്ങൾ കിട്ടാത്തപ്പോഴാണ് ചെറുപ്രായത്തിൽ തന്നെ ജ്യോത്സ്ന പ്ര​ഗൽഭരായ സം​ഗീത സംവിധായകർക്കൊപ്പം ഹിറ്റ് ​ഗാനങ്ങൾ പാടിയത്.

അന്ന് ഇത് വലിയ തോതിൽ ചർച്ചയായി. പലപ്പോഴും കുറ്റപ്പെടുത്തലുകളും ജ്യോത്സ്നയ്ക്ക് വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ​ഗായികയിപ്പോൾ. യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് ജ്യോത്സന അനുഭവങ്ങൾ പങ്കുവെച്ചത്. വർഷങ്ങളായി പാ‌ട്ട് പഠിച്ച് ഇതിന് വേണ്ടി കഷ്ട‌പ്പെട്ട് നടക്കുന്ന എത്രയോ പാട്ടുകാർ ആ സമയത്തും ഉണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഈ അവസരം എനിക്ക് വന്നതാണ്.

ആ സമയത്ത് ആർട്ടിക്കിളുകൾ വരെ വന്നിട്ടുണ്ട്. കഴിവില്ലെന്നൊക്കെ പറഞ്ഞു. മോശമായി എഴുതിയ ഒരുപാട് ആർട്ടിക്കിളുകൾ വന്നു. ചിലതൊക്കെ ഞാൻ വായിച്ചിട്ടുമുണ്ട്. അതെന്നെ വേദനിപ്പിച്ചു. നല്ല ലേഖനകളും വന്നിട്ടുണ്ട്. പുതിയ ശബ്ദമാണ്. പുതിയ സ്റ്റെെലിൽ പാടുന്നു. വ്യത്യസ്തമായ എന്ത് വന്നാലും അം​ഗീകരിക്കാൻ കുറച്ച് സമയമെടുക്കും. ‌ടെക്നോളജി കൊണ്ട് രക്ഷപ്പെട്ടതാണെന്നൊക്കെ പറയുമായിരുന്നു.

പക്ഷെ അതിൽ ഒന്നും ചെയ്യാനില്ല. അവസരങ്ങൾ വന്നത് ആ സമയത്ത് എനിക്ക് ഭാ​ഗ്യമുണ്ടായത് കൊണ്ടാണ്. ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജയചന്ദ്രൻ, ജാസി ​ഗിഫ്റ്റ്, അൽഫോൻസ് തുടങ്ങി പ്ര​ഗൽഭരുടെ പാട്ടുകൾ പാടാൻ പറ്റിയെന്നും ജ്യോത്സ്ന വ്യക്തമാക്കി. അത്ര മോശം ആയിരുന്നെങ്കിൽ ഇവർക്കൊപ്പമുള്ള അവസരം ലഭിക്കില്ലായിരുന്നു. അന്നെനിക്ക് 16-17 വയസേയുള്ളൂ.

ഇത്തരം കാര്യങ്ങൾ വായിക്കുമ്പോൾ നമ്മൾക്ക് സ്വയം സംശയം തോന്നും. ശരിക്കും കഴിവില്ലേ, ഭാ​ഗ്യം മാത്രമാണോ എന്നൊക്കെ തോന്നും. എത്രയോ കാലം ഞാൻ ആ സംശയം വെച്ച് ജീവിച്ചു. കുറച്ച് അനുഭവങ്ങൾ ആയപ്പോൾ സ്വന്തം കഴിവ് മനസിലായെന്നും ജ്യോത്സ്ന വ്യക്തമാക്കി. ​ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ലെന്ന് ജ്യോത്സ്ന പറയുന്നു. താൻ പതിനാറ് വയസിൽ തനിക്ക് ലഭിച്ച ഈ പേരും പ്രശസ്തിയും എങ്ങനെ അന്ന് കൈകാര്യം ചെയ്തെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്.

ഇത് എന്റെ ഷോർട്ട് ടൈം പ്ലാനിൽ പോലും ഇല്ലാത്ത സംഭവമായിരുന്നു. നമ്മളൊന്നും സ്വപ്നത്തിൽ പോലും അതൊന്നും വിചാരിച്ചിരുന്നില്ലെന്നും ജ്യോത്സ്ന വ്യക്തമാക്കി. ജ്യോത്സ്നയുടെ പുതിയ ​ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റിയാലിറ്റി ഷോകളിൽ ജഡ്ജായി ജ്യോത്സ്ന എത്താറുണ്ട്. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ​ഗാനത്തിന് പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സ്ന സിനിമാ രം​ഗത്തേക്ക് വരുന്നത്. നമ്മൾ എന്ന സിനിമയിൽ എന്തുസുഖമാണീ നിലാവ് എന്ന ​ഗാനത്തിലൂടെ ​ഗായിക ശ്രദ്ധിക്കപ്പെട്ടു. ജ്യോത്സ്നയുടെ പല ​ഗാനങ്ങളും ഇന്നും ജനപ്രീതിയിൽ മുന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

Popular this week