കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, മക്കൾ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ
കെയ്റോ:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും മരിച്ചു. ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ വിഷം കലര്‍ത്തിയ ജ്യൂസ് കാമുകന്‍ യുവതിയുടെ കയ്യില്‍ കൊടുത്തു വിടുകയായിരുന്നു.
ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയുടെ 26കാരനായ കാമുകന്‍ ജ്യൂസ് പാക്കറ്റില്‍ വിഷം കുത്തിവെച്ച് ഇത് യുവതിയുടെ കൈവശം നല്‍കുകയായിരുന്നു.ആറിനും ഒൻപതിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനുമാണ് യുവതി ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.
വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് വെച്ച്‌തന്നെ മരിച്ചു.
32 കാരനായ ഭര്‍ത്താവ് തെക്കന്‍ ഈജിപ്തിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കാമുകനുമായി വിവാഹേതരബന്ധമുണ്ടായിരുന്ന യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ഇയാളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
പഴകിയ ജ്യൂസ് കുടിച്ചതാണ് തന്‍റെ മക്കളുടെ മരണകാരണമെന്നാണ് യുവതി പൊലീസില്‍ പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. ഇരുവരും കുറ്റം സമ്മതിച്ചു.