സിമ്പുവും റാണദഗുബാട്ടിയും തൃഷയെ ചതിച്ചു, വിവാഹം വേണ്ടെന്ന് വെച്ചതിന് കാരണം; ഇരു താരങ്ങള്‍ക്കുമെതിരെ വെളിപ്പെടുത്തല്‍
ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തൃഷ. ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം. നടിയുടേതായി പുറത്തെത്താറുള്ള എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം വിവാഹിതയാകാന്‍ വിസമ്മതിക്കുന്നുവെന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബയല്‍വന്‍ രംഗനാഥന്‍.
തൃഷയ്ക്ക് വിവാഹ ജീവിതത്തോട് വിരക്തി വരാനുള്ള കാരണം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടന്മാരാണെന്നും ബയല്‍വാന്‍ പറഞ്ഞു. തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് നടന്മാരായ സിമ്പുവും റാണയും ഉത്തരവാദികളാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇരുവരുമായി നടിപ്രണയത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് താരങ്ങളും ചതിച്ചതിനാല്‍ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് 40 വയസില്‍ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാന്‍ തയ്യാറാകാത്തതെന്നുമാണ് ബയല്‍വന്‍ രംഗനാഥന്‍ പറയുന്നത്.
മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു.
തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു. അതേസമയം, ചെറുപ്പം മുതല്‍ കുടുംബ സുഹൃത്തുക്കളാണ് തൃഷയും സിമ്പുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്.