ദിയ കൃഷ്ണ ചെയ്തത് തെമ്മാടിത്തരം; ചുംബന വീഡിയോയില്‍ ഇട്ട കമന്റ് കണ്ടതോടെ ഉദ്ദേശം മനസ്സിലായി: തുറന്നടിച്ച് സിജോ
കൊച്ചി:ബിഗ് ബോസ് താരം നോറയ്ക്കെതിരെ വിമർശനം ഉന്നയിച്ച പ്രമുഖ യൂട്യൂബർ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോയും ഭാര്യ ലിനിയും. ഇരുവരുടേയും വിവാഹ ദിവസം സിജോയുടെ മുഖത്ത് നോറ കേക്ക് തേക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ദിയ കൃഷ്ണയുടെ വിമർശനം. ‘ഇവർ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല’ എന്നാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ദിയയുടെ കമന്റുകള്‍ വൈറലായതിന് പിന്നാലെയാണ് ഈ സംഭവത്തില്‍ വിശദീകരണവുമായി സിജോ രംഗത്ത് എത്തിയത്. ‘ഞങ്ങള്‍ക്ക് ഇടയില്‍ ഒതുങ്ങി നിന്ന ഒരു സംഭവമാണ്. പക്ഷെ ആ വീഡിയോ വൈറലായി. നിരവധി ആളുകള്‍ വിമർശിച്ചു. അതിനൊക്കെ അവർക്ക് അധികാരമുണ്ട്. എന്നാല്‍ അതിന് ഇടയിലേക്ക് ഒരാള്‍ കയറി വരുന്നത്. അവർക്ക് നമ്മള്‍ ആരാണ് എന്നൊന്നും അറിയില്ല. ബിഗ് ബോസില്‍ പോയതുകൊണ്ട് എല്ലാവരും അറിയണം എന്നില്ലാലോ. അവർക്ക് നമ്മളെ അറിയില്ലെങ്കിലും അവരെ നമുക്ക് അറിയാം. അവരുടെ പേര് ദിയ കൃഷ്ണന്‍ എന്നാണ്’ സിജോ പറഞ്ഞു.
അവർ ഒറ്റക്ക് വഴി വെട്ടി വന്ന ആള്‍ അല്ല, ഒരിക്കലും നെപ്പോ കിഡ് അല്ല, അച്ഛന്റെ പ്രശസ്തിയില്‍ അറിയപ്പെട്ട ഒരാള്‍ അല്ല, നാല്‍ സഹോദരിമാർ വ്ളോഗ് ചെയ്തതിലൂടെ അറിയപ്പെട്ട അള്‍ അല്ല. വളരെ കഷ്ടപ്പെട്ട് തന്റെ സ്വന്തം പ്രയത്നത്തിലൂടെ മുന്നോട്ട് വന്ന വ്യക്തിയാണ്. അപ്പോള്‍ അവരെ നമ്മള്‍ ബഹുമാനിക്കണം. അവരുടെ കമന്റ് കണ്ടപ്പോള്‍.. ഓക്കെ അവർ അവർക്ക് തോന്നിയത് പറയുന്നു എന്ന രീതിയില്‍ ഞാന്‍ അത് വിട്ടു. പ്രതികരിക്കാനും അഭിപ്രായം പറയാനും നിന്നില്ല.
അവർ അത് നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യം അല്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അവർക്ക് പെട്ടെന്ന് കുറച്ചുകൂടെ വൈറാലിറ്റി ഉണ്ടാക്കണം. നമ്മളെ വെച്ച് കണ്ടന്റ് ഉണ്ടാക്കണം എന്നല്ല. അവർക്ക് ഇപ്പോള്‍ ഒരു ടോപ്പിക്ക് വേണം. നല്ല ഉദ്ദേശത്തോടെയുള്ള പ്രതികരണമാണെങ്കില്‍ ഓക്കെ. എന്നാല്‍ ഇത് അങ്ങനെ അല്ല. ഒരാളെ കുറ്റപ്പെടുത്തിക്കൊണ്ട് രണ്ട് വഞ്ചിയില്‍ കാലുവെക്കുന്ന പരിപാടിയാണ് അവർ കാണിച്ചതെന്നും സിജോ പറയുന്നു.
പ്രതികരിച്ചത് വലിയ ആള്‍ ആയതുകൊണ്ട് മനോരമയിലൊക്കെ വാർത്ത വന്നു. ഈ സാഹചര്യത്തില്‍ നോറയ്ക്ക് സ്വാഭാവികമായും മാനസിക വിഷമം കാണും. അതുകൊണ്ട് തന്നെ ഞാനും ലിനുവും അവളെ വിളിച്ച് സംസാരിച്ചു. എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. നോറ പറഞ്ഞത് പോലെ അത് അവളുടെ ഒരു പ്രതികാരമായിരുന്നു. അവളുടെ പിറന്നാളിന് അവളെുടെ കാമുകന്റെ കൂടെ പിന്തുണയില്‍ മുഖത്ത് കേക്ക് തേക്കുകയും അവളെ എടുത്ത് പൂളില്‍ ഇടുകയും ചെയ്തിരുന്നു. അന്ന് ഞങ്ങള്‍ അതൊക്കെ വളരെ അധികം ആസ്വദിച്ചു.
എന്റെ കല്യാണത്തിന് വന്നപ്പോള്‍ തന്നെ അവള്‍ പറഞ്ഞിരുന്നു ഞാന്‍ അന്നത്തേതിന് പ്രതികാരം ചെയ്യുമെന്ന്. പക്ഷെ അവസാനമായിരിക്കുമെന്നും വ്യക്തമാക്കി. പരിപാടി കഴിയാനായപ്പോള്‍ അവള്‍ വന്ന് കേക്ക് തേക്കുകയും ചെയ്തു. പെട്ടെന്ന് ഞാനും ലിനുവുമൊക്കെ ഷോക്ക് ആയിപ്പോയെന്ന് സത്യം. പക്ഷെ അവള്‍ എന്തുകൊണ്ട് കേക്ക് തേച്ചു എന്നുള്ളത് എനിക്ക് അറിയാം. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ക്ക് ഇടയില്‍ അത് ഒരു തമാശ നിമിശമാണ്. ഞാനും തിരിച്ച് അവളുടെ മുഖത്ത് കേക്ക് തേച്ചിട്ടുണ്ട്. ഒടുവില്‍ എല്ലാവരും പൂളിലൊക്കെ ചാടിയാണ് തിരികെ പോയത്.
ഇതെല്ലാം കഴിഞ്ഞിട്ടാണ് ദിയയുടെ കമന്റ് വരുന്നത്. എന്റെ ഭർത്താവിന്റെ കേക്ക് തേച്ചാല്‍ അവള്‍ അടുത്ത ദിവസം ഉണ്ടാകില്ലെന്നൊക്കെയാണ് പറയുന്നത്. ദിയ കൃഷ്ണ എന്ത് ചെയ്യും? കൊല്ലുമോ? കൊന്നാല്‍ ജയിലില്‍ പോകും. അപ്പോള്‍ ഞങ്ങള്‍ അങ്ങനെയാണ് ഇങ്ങനെയാണ് പണ്ട് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞാലൊന്നും കാര്യം ഇല്ല. മാസ് അടിക്കാം, എന്നാല്‍ പറ്റുന്ന മാസ് മാത്ര അടിക്കാവുവെന്നും സിജോ പറയുന്നു.
ദിയയുടെ ഭർത്താവിനോടുള്ള സ്നേഹം കൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നാണ് ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് അവരുടെ ഒരു കമന്റ് കാണുന്നത്, അതോടെ എനിക്ക് മനസ്സിലായി ഇത് നല്ല ഉദ്ദേശത്തോടെ അല്ലെന്ന്. എന്റെ ബാച്ച്ലർ പാർട്ടിയുടെ അന്ന് ഞാനും ലിനുവും കിസ്സ് ചെയ്തു. ഞങ്ങള്‍ പറഞ്ഞപ്പോള്‍ സ്നേഹയും സായിയും അതേ വേദിയില്‍ വെച്ച് കിസ്സ് ചെയ്തു. ആ വീഡിയോക്ക് താഴെ ഏതോ ഒരു വിവരം കെട്ടവന്‍ “കുള്ളന് എത്തുന്നും” ഇല്ല എന്ന പക്കാ ബോഡി ഷെയിമിങ് കമന്റ് ഇട്ടു. ആ കമന്റിന് നാല് സ്മൈലി ആയിരുന്നു ദിയ കൃഷ്ണയുടെ റിപ്ലെ. അവർക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നു. നമ്മളെക്കാളുമൊക്കെ എത്രത്തോളം ഫോളോവേഴ്സുള്ള ഒരു വ്യക്തിയാണ് അവർ. ഈ ചെയ്തത് അറുബോറന്‍ പരിപാടിയും തെമ്മാടിത്തരവുമാണ്.
ചിദംബരം സായിയെക്കുറിച്ച് പറഞ്ഞപ്പോഴും ദിയ ഇങ്ങനെ ചെയ്തിട്ടുണ്ട്. എനിക്ക് ഇഷ്ടമല്ലാത്ത ഒരാളെ കുറ്റം പറയുമ്പോള്‍ ഞാന്‍ അത് ആസ്വദിക്കും എന്നാണ് നിലപാട്. അത് ബോഡി ഷെയിമിങ് ആയാല്‍ പോലും. എന്നിട്ട് മറ്റൊരു സൈഡില്‍ വന്നാണ് കേക്ക് തേക്കുന്നതിന് എതിരെ പറയുന്നത്. അവർ പറയുന്നതില്‍ ഒരു വാല്യൂവും ഇല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഭാഷയില്‍ ഇതിന് പട്ടി ഷോ എന്ന് പറയാം. കൂടുതല്‍ വൈറല്‍ ആകുന്നതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നാണ് തോന്നുന്നതെന്നും സിജോ പറയുന്നു.