ഡ്യൂട്ടിക്കിടെ ‘ഷോലെ’ സിനിമയിലെ ഡയലോഗ്; പോലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്
ഭോപ്പാല്‍: കൃത്യനിര്‍വഹണത്തിനിടെ സിനിമാ ഡയലോഗ് പറഞ്ഞ പോലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്. പോലീസ് ജീപ്പില്‍ ഘടിപ്പിച്ച മെഗാഫോണിലൂടെയായിരുന്നു ഉദ്യോഗസ്ഥന്റെ ഷോലെ സിനിമയിലെ മാസ് ഡയലോഗ്. മധ്യപ്രദേശിലെ ജാബുബ ജില്ലയില്‍ പെട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.
കെഎല്‍ ദാംഗി എന്ന പോലീസുകാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇയാളുടെ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.
ഷോലെ സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ് പോലീസുകാരന്‍ വിളിച്ചുപറഞ്ഞത്. ‘എന്റെ കുഞ്ഞ് ഉറങ്ങിക്കോ അല്ലെങ്കില്‍ ഗബ്ബാര്‍ വരും’ എന്ന ഡയലോഗില്‍ ചെറിയ മാറ്റം വരുത്തിയായിരുന്നു പോലീസുകാരന്റെ അനൗണ്‍സ്മെന്റ്. ‘കല്യാണ്‍പുരയിലെ 50 കിലോമീറ്റര്‍ ആപ്പുറത്ത് നിന്നാണ് ഒരു കുട്ടി കരയുന്നതെങ്കില്‍ അവരുടെ അമ്മമാര്‍ അവരോട് പറയുന്നു ഉറങ്ങുക അല്ലെങ്കില്‍ ഡാംഗി വരും’ എന്നതായിരുന്നു പോലീസുകാരന്റെ അനൗണ്‍സ്മെന്റ്.
പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജാബുവ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ആനന്ദ് സിംഗ് പറഞ്ഞു.
Show-cause notice issued to KL Dangi, Incharge of Kalyanpura Police station in Jhabua who was spotted saying an altered version of ''Sholay'' from a megaphone mounted on his police jeep @ndtv @ndtvindia pic.twitter.com/wVnQsyIW30
— Anurag Dwary (@Anurag_Dwary) November 16, 2020