ആദ്യരാത്രിയില്‍ ഒരുപെണ്ണ് ഛര്‍ദ്ദിക്കുന്നതിന് പ്രധാനമായും നാലു കാരണങ്ങള്‍? യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി ഒരു ഹ്രസ്വചിത്രം
യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഇനി വരും പൂക്കാലം’ എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ഹിറ്റാകുന്നു. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. അതുല്യ രാജനാണ്
സമൂഹത്തിലെ വൈകൃതം തുറന്നുകാട്ടുന്ന ചിത്രത്തിന്റെ സംവിധായക.
ഭാവി ജീവിതത്തെ പോലും താളം തെറ്റിക്കുന്ന ഓര്‍മ്മകള്‍ സ്ത്രീകള്‍ക്കുണ്ടാകാം. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് പോലും വെളിപ്പെടുത്താന്‍ പറ്റാത്തവ. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനും ചേര്‍ത്ത് നിര്‍ത്തുവാനും ഒരു പങ്കാളിയുണ്ടെങ്കില്‍ എന്നന്നേക്കുമായി ആ ഓര്‍മ്മകള്‍ സ്ത്രീക്ക് മറക്കാനാകുമെന്നാണ് ഈ കൊച്ചു ചിത്രം പറയുന്നത്. ശിവന്‍ സി.പിയുടേതാണ് ചിത്രത്തിന്റെ കഥ. ഷിയാസ് ജാസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് പൂജ സുചിത്ര. നിമ ജിജോ, ബിഥുല്‍ ബാബു ചാക്കോ, രേഖ എ രവീന്ദ്രന്‍, വിഷ്ണു സുരേഷ്, ശ്രീരാഗ് കണ്ണന്‍, സുമതി എം കൃഷ്ണന്‍, കാര്‍ത്തു, ഗായത്രി മണികണ്ഠന്‍, ഇഷാന്‍ മണികണ്ഠന്‍ എന്നിവരാണ് അബിനേതാക്കള്‍.